തിരുവനന്തപുരം: സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയൻ മുടിയനായ പുത്രനാണെന്നും ഭക്ഷ്യക്കിറ്റിന് അണുബോംബിന്റെ നശീകരണ ശക്തിയുണ്ടെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ തഴവ സഹദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ജോയി കെ.ജോൺ, കാമരാജ് കോൺഗ്രസ് സംസ്ഥാന സംഘടനാ സെക്രട്ടറി ശ്യാം ലൈജു, ആർ.എൽ.ജെ.പി ജില്ലാ പ്രസിഡന്റ് ജിമ്മി രാജ്, ബി.ജെ.പി നേതാവ് വിജയൻ തോമസ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, ഒ.ബി.സിമോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |