പീരുമേട്:കേന്ദ്ര സർക്കാരിന്റെ നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു.പാമ്പനാർ ഗവൺമെന്റ് ഹൈസ്‌കൂളിൽ പീരുമേട് തഹസീൽദാർ വിജയലാൽ കെ എസ് ഉദ്ഘാടനം ചെയ്തു. എൻ എം എം എസ് പരീക്ഷയിൽ വിജയിച്ച എൻ.സഞ്ജയ് കുമാർ, ആർ. ഭരത് എന്നിവരെ ആദരിച്ചു.
കെ എം ജി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം ഗണേശൻ ക്ലാസ്സെടുത്തു. സ്‌കൂൾ ഹെഡ് മാസ്റ്റർ എം രമേശ് . ഗീതാ ആന്റണി. ശൈലജ എന്നിവർ സംസാരിച്ചു. അദ്ധ്യാപകൻ ഡി സെൽവം അദ്ധ്യക്ഷനായിരുന്നു.