കൊല്ലം: വൃദ്ധനെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കഴിഞ്ഞ ജനുവരി 7ന് തഴുത്തല പി.കെ ജംഗ്ഷനിലുള്ള ബന്ധുവീട്ടിൽ കോട്ടയം മണിമല സ്വദേശി കെ.എസ്. സുരേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് ആരോപിച്ച് മക്കൾ നൽകിയ പരാതിയിലാണ് നടപടി.
സുരേന്ദ്രന്റെ മക്കളായ ജയചന്ദ്രൻ, ജയൻ, അനിയ എന്നിവർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സോണി ഉമ്മൻ കോശിയെ ചുമതലപ്പെടുത്തി. കേസിൽ കൊട്ടിയം പൊലീസിന് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ആവശ്യമാണെന്നും കാട്ടി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.സി.പിയും സമാനമായ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയത്. അച്ഛന്റെ സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കൾ വ്യാജ വിൽപത്രം ചമച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് മക്കളുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |