ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യാത്രകൾക്ക് തുടക്കമായി. മലയാളികൾക്ക് ലോകത്തുടനീളമുള്ള ടൂറിസം ഡെസ്റ്റിനേഷനുകൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കാനുള്ള സൗകര്യമാണ് സൊസൈറ്റി ഒരുക്കിയത്.സിംഗപ്പൂർ യാത്രയോടെയാണ് സൊസൈറ്റിയുടെ അന്താരാഷ്ട്ര ടൂറുകൾ ആരംഭിച്ചത്.സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 63 പേരുള്ള സംഘമാണ് കഴിഞ്ഞ ദിവസം യാത്ര തിരിച്ചത്.ഗോപിനാഥ് മുതുകാട് ഫ്ളാഗ് ഒാഫ് ചെയ്തു.സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ,സെക്രട്ടറി രതീഷ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.