ന്യൂഡൽഹി: ഓപ്പൺ സർവകലാശാല ഇനി അഞ്ച് ഏക്കറിലും സ്ഥാപിക്കാമെന്ന് യു.ജി.സി. നേരത്തെയുള്ള മാനദണ്ഡമായ 40- 60 ഏക്കറിൽ നിന്നും ഇളവ് വരുത്തിയാണ് യു.ജി.സിയുടെ സുപ്രധാന ചുവടുവയ്പ്പ്. വിദൂര വിദ്യാഭ്യാസത്തിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും കൂടുതൽ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പരിഷ്കാരമെന്ന് യു.ജി.സി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു. സർവകലാശാലകളിലെ അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങളിൽ യു.ജി.സി തൃപ്തരായില്ലെങ്കിൽ കേന്ദ്ര സർക്കാർ, കമ്മിഷൻ, മറ്റു സംഘടനകൾ എന്നിവയിൽ നിന്നുള്ള ഗ്രാൻഡുകൾ സ്വീകരിക്കാൻ ഓപ്പൺ സർവകലാശാലകളെ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.