തിരുവനന്തപുരം:ഫെമിനി ഫുട്ബോളിന്റെ പ്രചാരണാർത്ഥം ബാഴ്സലോണയുടെ ഔദ്യോഗിക ആരാധക സംഘടനയായ പെന്യ ഡെൽ ബാർസ കേരളയും സ്വതന്ത്ര വനിതാ കായിക സംഘടനയായ സ്വിസ്റ്റേഴ്സ് ഇൻ സ്വീറ്റുും കേരളത്തിനകത്തും പുറത്തുമായി വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ സൗജന്യ സ്ക്രീനിംഗ് നടത്തും. ഇന്ന് രാത്രി 10.30നാണ് ബാഴ്സലോണയും ലിയോണും തമ്മിൽ ഏറ്റുമുട്ടുന്ന ഫൈനലിന്റെ കിക്കോഫ്. ദുബായ്,ബാംഗ്ലൂർ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ക്രീനിംഗ് ഉണ്ടാവും.