SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.57 PM IST

മുട്ട ചേർത്തെങ്കിൽ പറയണേയെന്ന് ഓർമ്മിപ്പിച്ചു; പിന്നാലെ സ്വിഗ്‌ഗി വഴി ഓർഡർ ചെയ്‌ത് കിട്ടിയ കേക്ക് കണ്ട് അന്തംവിട്ട് യുവാവ്

egg

നമ്മൾ ഓരോരുത്തർക്കും ഭക്ഷണകാര്യത്തിൽ പൊതുവിൽ ഓരോ താൽപര്യങ്ങളാണുള‌ളത്. ഉപ്പ് കുറവ് വേണം എരിവ് അധികം വേണം അങ്ങനെ നിരവധി ആവശ്യം നമ്മൾ ഭക്ഷണം വാങ്ങുമ്പോൾ പറയാറുണ്ട്. സ്വിഗ്‌ഗി വഴി ഇത്തരത്തിൽ ഓർഡർ ചെയ്‌ത ഒരാൾക്ക് കിട്ടിയ ഒരു കേക്കിന്റെ വിശേഷമാണിവിടെ. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലസാണ് സംഭവം. നാഗ്‌പൂരിലെ വളരെ പ്രശസ്‌തമായ ഒരു ബേക്കറിയിൽ നിന്നും സ്വിഗ്‌ഗി വഴി കപിൽ വാസ്‌നിക്ക് കേക്ക് ഓർ‌‌ഡർ ചെയ്‌തു. ഓർഡർ കൊടുക്കുമ്പോൾ കേക്കിൽ മുട്ട അടങ്ങിയിട്ടുണ്ടെങ്കിൽ അത് പറയണം എന്നും കപിൽ ആവശ്യപ്പെട്ടു.

പക്ഷെ ഓർഡർ ചെയ്‌ത കേക്ക് വന്നപ്പോൾ കപിൽ അന്തംവിട്ടുപോയി. കേക്കിന് മുകളിൽ എഴുതിയിരിക്കുന്നത് 'മുട്ട അടങ്ങിയിട്ടുണ്ട്' എന്നാണ്. ക്രീം സ്വിർലുകളും ചെറി പഴങ്ങളുമടങ്ങിയ തനിക്ക് ലഭിച്ച കേക്കിന്റെ മനോഹരമായ ചിത്രം കപിൽ ട്വി‌റ്ററിൽ പങ്കുവച്ചു. ചിത്രം കണ്ടവരെല്ലാം രസകരമെന്നാണ് മറുപടി നൽകിയത്. ചിലർ ഇതുപോലെ വ്യത്യസ്‌തമായ എഴുത്തുള‌ള കേക്കുകളുടെ ചില ചിത്രങ്ങൾ പങ്കുവയ്‌‌ക്കുകയും ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EGG RECEIVED, CUSTOMER POST, TWITTER POST
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.