SignIn
Kerala Kaumudi Online
Monday, 04 July 2022 12.30 PM IST

ഞങ്ങളെ  പീഡിപ്പിക്കുന്നത്  നിർത്തൂ, അർദ്ധ നഗ്നയായി യുവതി കാനിലെത്തി; മുട്ടിലിഴഞ്ഞും അലറിവിളിച്ചും പ്രതിഷേധം

cannes

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിനിടെ കാണികളെ ഞെട്ടിച്ചുകൊണ്ട് അർദ്ധ നഗ്നയായ യുവതിയുടെ പ്രതിഷേധം. 'ഞങ്ങളെ പീഡിപ്പിക്കുന്നത് നിർത്തൂ' എന്ന് ശരീരത്തിൽ എഴുതിയാണ് യുവതി ഫ്രാൻസിൽ നടക്കുന്ന ഫെസ്റ്റിവൽ വേദിയിലേയ്ക്ക് എത്തിയത്. യുക്രെയിനിൽ നടക്കുന്ന ലൈം​ഗികാതിക്രമങ്ങളോടുള്ള പ്രതിഷേധമാണ് യുവതി നടത്തിയത്.

യുക്രെയിൻ പതാക ശരീരത്തിൽ പെയിന്റ് ചെയ്‌തെത്തിയ ഇവർ സെക്യൂരിറ്റി ഗാർഡുകൾ തടയുന്നതിന് മുൻപ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. വേദിയിലെത്തി അലറിവിളിച്ച് മുട്ടിലിഴഞ്ഞ് കരഞ്ഞ അജ്ഞാതയായ യുവതിയെ ഗാർഡുകൾ പെട്ടെന്ന് കറുത്ത കോട്ടണിയിച്ച ശേഷം അവിടെ നിന്ന് മാറ്റി. ജോർജ്ജ് മില്ലറുടെ 'ത്രീ തൗസന്റ് ഇയേഴ്‌സ് ഓഫ് ലോംഗിംഗ്' എന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുക്കാനെത്തിയ അതിഥികളെ പ്രതിഷേധം ബുദ്ധിമുട്ടിച്ചു.

റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ചെറിയ കുട്ടികളെ പോലും ലൈംഗികമായി ഉപദ്രവിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചുവെന്ന് യുക്രെയിൻ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. തന്റെ രാജ്യത്തെ സഹായിക്കണമെന്ന സെലെൻസ്‌കിയുടെ വീഡിയോ അഭ്യർത്ഥന ഫെസ്‌റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.

അതേസമയം, യുവതിയുടെ പ്രതിഷേധം കാനിലെ സുരക്ഷാസംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്ന ചോദ്യം ഉയർത്തിയിരിക്കുകയാണ്. നിരവധി സുരക്ഷാ ജീവനക്കാരാണ് വേദിയുടെ അകത്തും പുറത്തുമായി ഉള്ളത്. പിന്നെ എങ്ങനെ ഇവർ അകത്തുകയറി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CANNES, CANNES FILM FEST, PROTEST, UKRAINE, FRANCE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.