SignIn
Kerala Kaumudi Online
Saturday, 20 April 2024 6.57 AM IST

ഒരു മാസം പരമാവധി എത്ര കിലോ കുറക്കാം? തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ ഈ വാക്കുകൾ കേൾക്കാതെ പോകരുത്

മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്ന് കരുതുന്ന ഒരുപാടാളുകൾ ഉണ്ട്. കുറച്ച് തടിക്കുമ്പോഴേക്ക് അയ്യേ വൃത്തികേടായി നിന്നെ കാണാൻ എന്ന് പറഞ്ഞുള്ള ബോഡിഷെയിമിംഗിനിരയാകുന്നവരും നിരവധിയാണ്. ഇതോടെ മിക്കവരുടെയും ആത്മവിശ്വാസം പോകും. എങ്ങനെയെങ്കിലും തടി കുറച്ചാൽ മതിയെന്നാകും പിന്നെ ചിന്ത.

weight-loss

പത്ത് ദിവസത്തിനുള്ളിൽ പത്ത് കിലോ കുറക്കാമെന്ന രീതിയിലുള്ള യൂട്യൂബ് വീഡിയോകളും മറ്റും നമ്മൾ കാണാറുണ്ട്. ഇതിലൊക്കെ വീണുപോകുന്നവരുണ്ട്. എത്രയും പെട്ടെന്ന് മെലിയണമെന്നാഗ്രഹിച്ച് സോഷ്യൽ മീഡിയയിൽ കാണുന്ന വർക്കൗട്ടുകളും ഡയറ്റ് രീതികളുമൊക്കെ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിറ്റാറ്റിൻകര ആയൂർവേദ മഠം വൈദ്യശാലയിലെ മാനേജിംഗ് ഡയറക്ടർ ഡോക്ടർ നിഥിൻ.

'വളരെ പെട്ടെന്ന് ചെയ്യേണ്ട ഒരു പ്രോസസ് അല്ല വെയ്റ്റ് ലോസ്. കഴിക്കുന്ന ആഹാരം ദഹിക്കാനായിട്ട് മിനിമം ഒരു രണ്ട് മണിക്കൂർ എടുക്കാറില്ലേ. അത് ഒരു മണിക്കൂർ കൊണ്ട് ദഹിച്ചാൽ എന്താ സംഭവിക്കുക. അതുപോലെതന്നെയാണ് നമ്മുടെ വെയ്റ്റ് ലോസും. വളരെ സാവധാനം ചെയ്യേണ്ട ഒരു കാര്യത്തെ ഫാസ്റ്റാക്കി ചെയ്യാൻ നോക്കുമ്പോൾ, നമ്മുടെ ബോഡിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഫാസ്റ്റാകും. എത്രത്തോളം ഫാസ്റ്റ് ആകുന്നോ അത്രത്തോളം ബോഡി സ്ട്രസ് ആകും. അപ്പോൾ അതിന്റെ പ്രശ്നങ്ങൾ ഉണ്ടാകും.


സേഫ് ആയിട്ട് ഒരാൾക്ക് എത്രത്തോളം വെയ്റ്റ് കുറയ്ക്കാമോ അത്രത്തോളം വെയ്റ്റ് കുറയ്ക്കുക. ഒരാൾക്ക് ഒരു മാസം അഞ്ച് കിലോ വരെയൊക്കെ കുറയ്ക്കുന്നത് സേഫ് ആണ്. അല്ലാതെ ഒരു മാസം കൊണ്ട് പത്ത് കിലോ കുറയ്ക്കാമെന്ന് പറയുന്നത് സേഫ് അല്ല.'-ഡോക്ടർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INSTANT WEIGHT LOSS, WEIGHTLOSS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.