ധ്യാൻ ശ്രീനിവാസൻ ,അജു വർഗീസ്, സൈജു കുറുപ്പ്,ദിലീഷ് പോത്തൻ,മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ ജൂൺ 17ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് നായിക.ശ്രീജിത് രവി, ഗോവിന്ദ് വി. പൈ, നിഷ സാരംഗ്, സ്മിനു സിജോ എന്നിവർക്കൊപ്പം നടൻ ശ്രീജിത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത് രവിയും അഭിനയിക്കുന്നു. ഹിറ്റ് മേക്കേഴ്സ് എന്റർടെയ്ൻമെന്റ് ,ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജുവർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.