SignIn
Kerala Kaumudi Online
Friday, 19 April 2024 7.31 AM IST

അഞ്ച് ദിവസത്തേയ്ക്ക് ഡോഗ് ഫു‌ഡ് കഴിക്കാമോ? എങ്കിൽ നേടാം അഞ്ച് ലക്ഷം രൂപ

dog-food

നായയെ വളർത്താൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. തങ്ങളുടെ പ്രിയപ്പെട്ട നായയുടെ ഭക്ഷണകാര്യങ്ങളൊക്കെ വളരെ ശ്രദ്ധയോടെയാണ് ആളുകൾ നോക്കാറുള്ളത്.

വളരെ വ്യത്യസ്തമായൊരു ആശയവുമായി എത്തിയിരിക്കുകയാണ് യു.കെ കമ്പനിയായ ഒമ്‌നി. അഞ്ച് ദിവസത്തേക്ക് ഡോഗ് ഫുഡ് മാത്രം കഴിക്കാമെങ്കിൽ 5000 പൗണ്ട് (ഏകദേശം 5 ലക്ഷം രൂപ) വാഗ്ദ്ധാനം ചെയ്‌തിരിക്കുകയാണ് ഇവർ.

തിരഞ്ഞെടുക്കുന്നവർ ഡോഗ് ഫുഡ് രുചിച്ചുനോക്കി തങ്ങളുടെ അനുഭവം രേഖപ്പെടുത്തണം. ഭക്ഷണത്തിന്റെ രുചി, ശാരീരികാവസ്ഥ, മാനസികാവസ്ഥ, മലവിസര്‍ജ്ജനം എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകണം.

dog-food

ഇവരുടെ സസ്യാധിഷ്ഠിതമായ ഭക്ഷണത്തിൽ മധുരക്കിഴങ്ങ്, പയർ, ബ്രൗൺ റൈസ്, മത്തങ്ങ, ബ്ലൂബെറി, കടല, ക്രാൻബെറി എന്നിവ അടങ്ങിയിരിക്കുന്നു. ജോലിയ്ക്കായി പ്രത്യേക യോഗ്യതകളൊന്നും ആവശ്യമില്ല. അലർജികൾ ഇല്ലാത്തവരായിരിക്കണം. യുകെയിൽ നിന്നുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.

ഒമ്‌നിയിൽ നിഗൂഢമായ ചേരുവകൾ ഇല്ല എന്ന് സഹ സ്ഥാപകൻ ശിവ് കുമാർ പറഞ്ഞു. ഒരുപാട് കമ്പനികൾ നായ്ക്കളുടെ ഭക്ഷണത്തിൽ വിലകുറഞ്ഞ മൃഗ ഉപോൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒമ്‌നി മനുഷ്യർക്ക് പോലും കഴിക്കാൻ പര്യാപ്തമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ‌ഡോഗ് ഫുഡ് എത്ര രുചികരവും ആരോഗ്യകരവുമാണെന്ന് തെളിയിക്കാൻ മനുഷ്യനെ തന്നെ പരിശോധകനായി റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചുവെന്നും ശിവ് കുമാർ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOG FOOD, DOG, FOOD TEST
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.