പുട്ടിനൊപ്പം കഴിക്കാൻ ഏറ്റവും ബെസ്റ്റ് ഐറ്റമാണ് പോത്ത് കൂർക്ക വരട്ടിയത്. പുട്ട് മാത്രമല്ല ചോറായാലും അപ്പമായാലുമെല്ലാം സംഭവം കലക്കും.
ഒരു പാൻ ചൂടാക്കിയ ശേഷം മല്ലിപ്പൊടിയും മുളക് പൊടിയും ഇട്ട് ചൂടാക്കി മാറ്റി വയ്ക്കണം.
ശേഷം തേങ്ങയും ഇതുപോലെ വറുത്തെടുത്ത് മാറ്റി വയ്ക്കണം. ഇതേ പാത്രത്തിൽ തന്നെ എണ്ണയൊഴിച്ച് സവാളയും ചെറിയ ഉള്ളിയും അരിഞ്ഞതും പച്ചമുളക്, കറിവേപ്പില, ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് നേരത്തെ വറുത്തുമാറ്റി വച്ച പൊടികളും തേങ്ങയും ചേർക്കണം.
ഇനി കഴുകി വൃത്തിയാക്കിയ ബീഫും അല്പം മഞ്ഞൾപ്പൊടിയം കൂടി ചേർത്ത് കൊടുക്കാം. ചേരുവകളെല്ലാം നന്നായി ഇളക്കി പിടിപ്പിച്ച ശേഷം ഇത് കുക്കറിലേക്ക് മാറ്റി മുക്കാൽ പരുവത്തിൽ വേവിച്ചെടുക്കണം. ശേഷം ഇതിലേക്ക് കൂർക്ക കൂടി ചേർത്ത് വേവിച്ചെടുക്കണം. അതിഥികളെ സത്കരിക്കാനും പറ്റിയ ഐറ്റമാണ്.