വാളയാർ: എം.സി.എൽ റിക്രിയേഷൻ ക്ലബ്ബിന്റെയും മലബാർ സിമന്റ്സ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. വാളയാർ ഗ്രൗണ്ടിൽ വിവിധ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരം എം.സി.എൽ മാർക്കറ്റിംഗ് മാനേജർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റ് അസിസ്റ്റന്റ് മാനേജരുമായ എം.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഫൈനൽ മത്സരത്തിൽ പ്ലാന്റ് മെക്കാനിക്കൽ വർക്ക് ഷോപ്പ് ടീം വിജയികളായി. മൈൻസ് ടീം റണ്ണറപ്പായി. വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫി പ്ലാന്റ് മെക്കാനിക്കൽ ടീം ക്യാപ്റ്റൻ പി.കെ.പ്രകാശ് ഏറ്റുവാങ്ങി. മിസ്ഹബ്, വി.എൽ.സുരേഷ്, അനുരാജ് കെ.ബാലൻ, നിജിൽലാൽ എന്നിവർ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായ സതീഷ്, അഴകുണ്ണി, സുനിൽദത്ത്, സന്തോഷ്, രാജൻ, മുഹമ്മദ് ബാബു, ശിവകുമാർ, ശ്യാം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |