SignIn
Kerala Kaumudi Online
Friday, 19 April 2024 10.16 PM IST

ലൈഫ് മിഷൻ വീടുകളുടെ താക്കോൽദാനം ഇന്ന്.

life

കോട്ടയം. ഒരു വർഷത്തിനിടെ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ ജില്ലയിൽ വീടു സ്വന്തമാക്കിയത് 1444 കുടുംബങ്ങൾ. രണ്ടാംഘട്ടത്തിൽ 360 വീടുകളും മൂന്നാംഘട്ടത്തിൽ 735 വീടുകളും പട്ടികജാതി, പട്ടിക വർഗ, ഫിഷറീസ് വകുപ്പുകളുടെ അധിക പട്ടികയിലെ 349 വീടുകളും പൂർത്തീകരിച്ചു.
പാമ്പാടി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി ബ്ലോക്കു പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ നിർമിച്ചത്. പാമ്പാടി- 157, കാഞ്ഞിരപ്പള്ളി- 146, കടുത്തുരുത്തി- 132 എന്നിങ്ങനെയാണ് പൂർത്തീകരിച്ച വീടുകളുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളിൽ കടുത്തുരുത്തി, പള്ളിക്കത്തോട്, മുണ്ടക്കയം എന്നിവ കൂടുതൽ വീടുകൾ നിർമിച്ചു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫിലൂടെ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
ഭൂരഹിത കുടുംബങ്ങൾക്ക് ജനപങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുന്നതിനായി നടപ്പാക്കുന്ന മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് സ്ഥലം സംഭാവന നൽകിയവരെ മന്ത്രി ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. കളക്ടർ ഡോ.പി.കെ.ജയശ്രീ വിശിഷ്ടാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.വി.സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ.മേനോൻ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എസ്.ഷിനോ, ജില്ലാ വനിതക്ഷേമ ഓഫീസർ ലക്ഷ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി.കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.