SignIn
Kerala Kaumudi Online
Friday, 19 April 2024 3.32 PM IST

തലസ്ഥാനത്തെ ജൈവവൈവിദ്ധ്യ ദിനാചരണം നാളെ പാങ്ങോട് എൽ പി സ്‌കൂളിൽ

bio

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനം മേയ് 22ന് തിരുവനന്തപുരം പാങ്ങോട് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളിൽ ആചരിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനവും കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ സ്‌കൂൾ വൈവിധ്യ ഉദ്യാന നിർമ്മാണോദ്ഘാടനവും നിർവഹിക്കും. കൂടാതെ 'ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സുസ്ഥിര ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി വിദഗ്ദ്ധരുടെ ക്ലാസ്സും ഉണ്ടായിരിക്കുമെന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, BIO DIVERSITY, SPECIAL DAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.