ചെന്നൈ: തന്റെ മാതാപിതാക്കളാണെന്ന അവകാശവാദമുയർത്തിയ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ് വക്കീൽ നോട്ടീസ് അയച്ചു. 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകൻ അഡ്വ എസ്.ഹാജ മൊയ്ദീനാണ് നോട്ടീസയച്ചത്.
ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.