SignIn
Kerala Kaumudi Online
Wednesday, 29 June 2022 7.31 PM IST

അഞ്ചാമത് ലുലു ഫാഷൻ വീക്കിന് 25ന് തുടക്കമാകും

df

കൊച്ചി: അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ഒാക്സംബർഗ് ലുലു ഫാഷൻ വീക്കിന്റെ അഞ്ചാംപതിപ്പ് 25ന് തുടങ്ങും. പീറ്റർ ഇംഗ്ലണ്ടുമായി ചേർന്ന് ഒരുക്കുന്ന ഫാഷൻ വിസ്മയക്കാഴ്ചയിൽ 29 ഷോകളാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ കൊറിയോഗ്രാഫർ ഷൈലോബോയ ഫാഷൻ ഷോകൾക്ക് നേതൃത്വം നൽകും. ഡൽഹി, മുംബയ്, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകൾ ഉൾപ്പടെ റാംപിൽ ചുവടുവയ്ക്കും. പ്രമുഖ ബ്രാൻഡുകളുടെ ആകർഷകമായ ട്രെൻഡുകൾ അണിനിരക്കുന്ന ഫാഷൻ ഷോകൾ മുതൽ സീസണിലെ ഏറ്റവും മികച്ച വസന്തകാല,വേനൽക്കാല ഡിസൈനുകളുടെ പ്രദർശനം വരെ ഫാഷൻ വീക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണനും സിയാറാം അപ്പാരൽസ് സീനിയർ വൈസ് പ്രസിഡന്റ് ഏണസ്റ്റ് പോൾ ഡാനിയലും പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ വ്യവസായം എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖർ 27ന് നടക്കുന്ന ഫാഷൻ ഫോറത്തിൽ അതിഥികളായെത്തും. ഫാഷൻ വീക്കിന്റെ പ്രചരണാർത്ഥം ഇന്നും 25നും കൊച്ചിയിൽ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ലുലു ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഇന്ത്യ മീഡിയ കോഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഫാഷൻ ഡിസൈനർ സിദ്ധാർത്ഥ് ശശാങ്കൻ, ലുലു ഫാഷൻ സ്റ്റോർ മെൻസ് വെയർ കാറ്റഗറി മാനേജർ സജ്ജാദ് ഭരതൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.