SignIn
Kerala Kaumudi Online
Friday, 19 April 2024 9.03 PM IST

കാവലിരിക്കും കണ്ണൂർ പൊലീസ് വീടുകാക്കാൻ 'പോൽ ആപ്പ്‌"

pol

കണ്ണൂർ:പൂട്ടിയിട്ട വീടുകൾ കള്ളൻമാർ കയറി കൊള്ളയടിക്കുന്നത് പതിവുസംഭവമായ സാഹചര്യത്തിൽ പൊലീസിന്റെ പുതിയ മൊബൈൽ അപ്ളിക്കേഷൻ തുടങ്ങി. വീടുപൂട്ടി ടൂർ പോകുന്നവരും പുറത്തേക്ക് പോകുന്നവരുമായ വീട്ടുടമകൾ പേര് 'പോൽ ആപ്പിൽ' രജിസ്റ്റർ ചെയ്താൽ തിരിച്ചുവരുന്നതുവരെ പൊലീസ് സുരക്ഷയൊരുക്കും.

വെബ് പോർട്ടലിൽ നിന്നാണ് പൊലീസിന്റെ വിവിധ പെട്രോളിംഗ് സംഘങ്ങൾക്ക് ഈ വീടിനെ കുറിച്ചുള്ള വിവരം കൈമാറും. സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിക്ക് കണ്ണൂരിൽ നിന്നും മികച്ച പിൻതുണ ലഭിക്കുന്നുണ്ടെന്ന് ജില്ലാപൊലീസ് ഈവിഷയത്തിൽ പറയുന്നത്. കണ്ണൂർ ജില്ലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ചു മോഷണം പതിവായതോടെയാണ് പൊലീസ് പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയത്. ഇതിന്റെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണവും നടക്കുന്നുണ്ട്.

'ഡൗൺ ലോഡ് ചെയ്യു വീട് സേഫാക്കു"

ഗൂഗിൾ പ്‌ളേസ്‌റ്റോറിൽ നിന്നാണ് കേരളപൊലീസിന്റെ ഔദ്യോഗികമായ ഈ ആപ്ളിക്കേഷൻ ഡൗൺ ലോഡ് ചെയ്യേണ്ടത്. ഇതിനു ശേഷം മൊബൈൽ നമ്പർനൽകി രജിസ്റ്റർ ചെയ്യണം.വീടിരിക്കുന്ന സ്ഥലം, ലാൻഡ്മാർക്ക്‌ ഫോൺ.ജില്ല എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും ഇതിനു ശേഷം നൽകണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുമ്പോൾ ആ വിവരം അതത് പൊലിസ് സ്‌റ്റേഷനിലെ വെബ് പോർട്ടലിലെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.