കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം സർക്കാരിന്റെ സൃഷ്ടിയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. പൂഴ്ത്തിവയ്പ്പുകാരെയും കൊള്ളലാഭക്കാരെയും സഹായിക്കാനാണ് ക്ഷാമം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആവശ്യപ്പെടുന്ന അളവിൽ മരുന്നുകളും അവശ്യ വസ്തുക്കളും ലഭിക്കാത്തതു മൂലം കിടപ്പുരോഗികളുടെ പരിചരണം അവതാളത്തിലായി. പിണറായി വിജയന്റെ ഭരണത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയായി. സാധാരണക്കാരന് നീതി നിഷേധിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |