കൊച്ചി: തൃക്കാക്കരയിൽ ഇന്ന് എൻ.ഡി.എ മഹാസമ്പർക്കം സംഘടിപ്പിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ 500 സ്ക്വാഡുകൾ മണ്ഡലത്തിലെ മുഴുവൻ വീടുകളിലുമെത്തി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് വോട്ട് അഭ്യർത്ഥിക്കും.
കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും എൻ.ഡി.എ വിജയിച്ചാൽ നടപ്പാക്കുന്ന വികസനങ്ങളും നേതാക്കളും പ്രവർത്തകരും ജനങ്ങളോട് വിശദീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. പത്മകുമാർ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എൽ.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എം. മെഹബൂബ്, എസ്.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ വി.വി. രാജേന്ദ്രൻ, കാമരാജ് കോൺഗ്രസ് അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, എം.ടി രമേശ്, പി. സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. രഘുനാഥ്, ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ എ. നാഗേഷ്, കെ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |