ലയൺസ് ക്ലബ് സംഘടിപ്പിച്ച കൂട്ടയോട്ടം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ മുഹമ്മദ് നദീമുദീൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ അത്‌ലറ്റിക്‌സ് ബോധവത്കരണ സന്ദേശവുമായി 15 വയസിന് മുകളിലുള്ളവർക്കായി ക്രോസ് കൺട്രി ഓട്ട മത്സരവും മയക്കുമരുന്നിനെതിരെ പോരാടുക സന്ദേശവുമായി 15 വയസിനു താഴെയുള്ള വിദ്യാത്ഥികളുടെ ക്രോസ് കൺട്രി ഓട്ട മത്സരവും നടന്നു. വർഗീയതയ്ക്കും സ്ത്രീധനം എന്ന സാമൂഹ്യ വിപത്തുക്കൾക്കെതിരെയും ജീവിത ശൈലി രോഗമായ പ്രമേഹത്തിനെതിരെയുമുള്ള ക്രോസ് കൺട്രി മത്സരങ്ങളും നടന്നു. ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ, സെക്രട്ടറി കെ. മണികണ്ഠൻ എന്നിവർ ഫ്‌ളാഗ് ഒഫ് ചെയ്തു. കൂട്ടനടത്തം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ മുഹമ്മദ് നദീമുദീൻ ഉദ്ഘാടനം ചെയ്തു. ജെയിംസ് വളപ്പില ഫ്‌ളാഗ് ഒഫ് ചെയ്തു. കെ. വത്സല കുമാർ, ഡോ. സലിം, കെ. അഭിഷേക് എന്നിവർ പങ്കെടുത്തു.