തൃശൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഡി.സി.സിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ഒ.അബ്ദുറഹിമാൻകുട്ടി, എം.പി.വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, ടി.വി.ചന്ദ്രമോഹൻ, എം.കെ.പോൾസൺ, എൻ.കെ.സുധീർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത് , ഐ.പി.പോൾ, ഷാജി കോടങ്കണ്ടത്ത്, സി.എസ്.ശ്രീനിവാസ്, കെ.ബി.ശശികുമാർ, കെ.എഫ്.ഡോമിനിക്, കെ.എച്ച്.ഉസ്മാൻ ഖാൻ, രാജൻ പല്ലൻ, ടി.എ.ആന്റോ, അഡ്വ.സുബി ബാബു, രവി ജോസ് താണിക്കൽ, സിജോ കടവിൽ, ബൈജു വർഗീസ്, എം.എസ്.ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഗുരുവായൂരിൽ ഭണ്ഡാരവരവ് 6.579 കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കാഡ് ഭണ്ഡാരം വരവ്. ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 6.579 കോടി ലഭിച്ചു. കഴിഞ്ഞ മാസം ലഭിച്ച 5.74 കോടിയായിരുന്നു മുൻ റെക്കാഡ്. ഇന്നലെ വൈകിട്ടാണ് ഭണ്ഡാരം എണ്ണൽ പൂർത്തിയായത്. 4.06 കിലോഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും 19.940 കിലോഗ്രാം വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 30 കറൻസിയും 500 ന്റെ 150 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. കേരള ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതല.
ആറ്റൂർ സ്കൂളിന് പുതിയ കെട്ടിടം: നിർമ്മാണോദ്ഘാടനം ഇന്ന്
ആറ്റൂർ: ഗവൺമെന്റ് യു.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ ഇന്ന് രാവിലെ 10.30ന് നിർവഹിക്കും. പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 2.56 കോടി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 14 ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടമാണ് നിർമ്മിക്കുക. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.സാബിറ എന്നിവർ പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനീയർ വി.കെ.ശ്രീമാല എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |