SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.37 PM IST

ഇതവർക്ക് മെഴ്‌സിഡസ് ബെൻസ് പോലെ ,​ സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയപ്പോൾ അച്ഛനും മകനുമുണ്ടായ സന്തോഷം,​ വീഡിയോ

kk

നമുക്ക് നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ചിലർക്ക് വലിയ കാര്യങ്ങളായിരിക്കും. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്,​ അച്ഛൻ സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയപ്പോൾ മകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന രംഗമാണ് വീഡിയോയിൽ കാണാവുന്നത്. ഐ.എ.എസ് ഓഫീസർ അവനീഷ് ശരൺ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇത് വരെ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടത്.

പിതാവ് സൈക്കിളിന് മുകളിൽ മാല ഇട്ട് തൊഴുന്നതും മകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം. മകനും അച്ഛനൊപ്പം സൈക്കിളിന് മുന്നിൽ നിന്ന് തൊഴുന്നുണ്ട്.. ഇത് ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ മാത്രമാണ്. പക്ഷേ അവരുടെ മുഖത്തെ സന്തോഷം നോക്കൂ. ഒരു പുതിയ മെഴ്‌സിഡെസ് ബെൻസ് വാങ്ങിയ ഭാവമാണ് അവർക്ക്. അവനീഷ് ശരൺ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, VIRAL VIDEO, KIDS CORNER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.