കൊല്ലം: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജെ.സി.ഐ ശാസ്താംകോട്ടയുടെയും നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അലന ട്വിങ്കിൾ.ബി ഒന്നാം സ്ഥാനം നേടി. കൊട്ടാരക്കര എം.ജി.എം റസിഡൻഷ്യൽ സ്കൂളിലെ നിഖിത ലിജു രണ്ടാമതും കോട്ടയം ചിന്മയാവിദ്യാലയത്തിലെ ഋഷിക രാകേഷ് മൂന്നാമതുമെത്തി. ആദ്യമൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10,001, 8001, 7001 രൂപയും പ്രശസ്തിപത്രവും ലഭിക്കും. കൂടാതെ അഞ്ച് പേർക്ക് 5000രൂപയുടെ സമ്മാനവും നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ അറിയിച്ചു.