SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.19 AM IST

18-ാമത് ശ്രീനാരായണ സന്ദേശ സംഗമവും 16-ാമത് കുടുംബ സംഗമവും 26,27,28,29 തീയതികളിൽ

പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി പള്ളം ശാഖയിൽ 18-ാമത് ശ്രീനാരായണ സന്ദേശ സംഗമവും 16-ാമത് കുടുംബസംഗമവും 26 മുതൽ 29 വരെ എസ്.എൻ.ഡി.പി യോഗം ശതാബ്ദി സ്മാരക ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടക്കും. 26ന് വൈകുന്നേരം 5.30ന് നടതുറക്കൽ, വൈകുന്നേരം 6.30ന് ഗുരുപൂജ, തുടർന്ന് ശ്രീനാരായണ സന്ദേശ സംഗമം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുദീഷ് ബാബു കരീമഠം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തും. സാബു ഡി.ഇല്ലിക്കളം, വിജിൽ വിജയൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി പ്രസാദ് പി.കേശവൻ സ്വാഗതവും ശാഖാ മാനേജിംഗ് കമ്മറ്റി അംഗം ഇ.കെ അജിമോൻ നന്ദിയും പറയും. കുട്ടികളുടെ കലാപരിപാടികൾ, 9ന് അന്നദാനം. 27ന് വൈകുന്നേരം 6.30ന് ഗുരുപൂജ, ശ്രീനാരായണ സന്ദേശ സംഗമത്തിന് യൂണിയൻ കമ്മറ്റി അംഗം ടി.എൻ കൊച്ചുമോൻ തോപ്പിൽ അദ്ധ്യക്ഷത വഹിക്കും. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. ഇന്ദിരാ രാജപ്പൻ, ഷീനാ വിനോദ് എന്നിവർ പങ്കെടുക്കും. ശാഖാ മാനേജിംഗ് കമ്മറ്റി അംഗം പി.കെ കൃഷ്ണകുമാർ പ്ലാപ്പള്ളിൽ സ്വാഗതവും കെ.ടി സാബുകുമാർ അറയ്ക്കൽ നന്ദിയും പറയും. 9ന് അന്നദാനം. 28ന് വൈകുന്നേരം 6.30ന് ഗുരുപൂജ, ശ്രീനാരായണ സന്ദേശ സംഗമത്തിൽ ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ മോഹനൻ അറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. മാധ്യമ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. എം.എസ് സുമോദ് പങ്കെടുക്കും. ശാഖാ മാനേജിംഗ് കമ്മറ്റി അംഗം പി.ടി മനോജ് പുത്തൻപറമ്പിൽ സ്വാഗതവും എ.അനീഷ് കുമാർ ആക്കളം നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, 9ന് അന്നദാനം. 29ന് വൈകുന്നേരം 6.30ന് ഗുരുപൂജ, 7ന് കുടുംബസംഗമ സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുദീഷ് ബാബു കരീമഠം അദ്ധ്യക്ഷത വഹിക്കും. പി.കെ വൈശാഖ്, ധന്യ ഗിരീഷ്, സി.എം സലി എന്നിവരെ അനുമോദിക്കും. ശാഖാ മാനേജിംഗ് കമ്മറ്റി അംഗം കെ.കെ പ്രകാശ് പ്രണവം സ്വാഗതവും കെ.കെ പഞ്ചമൻ കൊച്ചുപറമ്പിൽ നന്ദിയും പറയും. തുടർന്ന്, കുട്ടികളുടെ കലാപരിപാടികൾ, 9ന് അന്നദാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.