കൊച്ചി: പ്രവാസി ലീഗൽസെൽ ഏർപ്പെടുത്തിയ എ.എം. തോമസ് മെമ്മോറിയൽ പുരസ്കാരത്തിന് അപേക്ഷക്ഷണിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി നിസ്തുല സംഭാവനകൾ നൽകിയ മികച്ച പൊതുപ്രവർത്തകനെയാണ് പരിഗണിക്കുന്നത്. 2020-21 കാലത്തെ പ്രവർത്തനത്തിനാണ് പുരസ്കാരം. ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതം അപേക്ഷകൾ 31നകം പ്രവാസി ലീഗൽ കേരള ചാപ്റ്റർ ഓഫീസിലോ ലീഗൽ സെല്ലിന്റെ ഇ മെയിലിലോ അയയ്ക്കണം. ജസ്റ്റിസ് സി.എസ്. രാജൻ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് അവാർഡ് നിർണയിക്കുന്നത്. ഫോൺ: 9447748512.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |