വാസ്തുവിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന വീടുകളിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കുമെന്നാണ് വിശ്വാസം. വിവിധ തരത്തിലുള്ള ഊർജതരംഗങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നതെന്നും വാസ്തു വിദഗ്ദ്ധർ വ്യക്തമാക്കുന്നു. സമ്പത്ത് വർദ്ധിപ്പിക്കാൻ വീട്ടിനുള്ളിൽ മുൻകരുതൽ ചെയ്താൽ മാത്രം മതിയെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
വാസ്തു പ്രകാരം വീടിനുള്ളിൽ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനങ്ങളുണ്ട്. തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ്, എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണവും മറ്റു രേഖകളും സൂക്ഷിക്കേണ്ടത്. വീടിന്റെ തെക്കു കിഴക്ക് അഗ്നികോണിൽ ധനം സൂക്ഷിച്ചാൽ നിരവധി അനാവശ്യ ചിലവുകൾ വന്നുചേരും. അത് കുടുംബത്തെ സാമ്പത്തികമായി തകർക്കുന്നു.
വീടിന്റെ വൃത്തിയും സമ്പത്തും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. രാവിലെയും വെെകുന്നേരവും വീടിന്റെ പരിസരവും വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല വിളക്ക് കൊളുത്തുകയും പതിവായി മഹാലക്ഷ്മീഅഷ്ടകം ജപിക്കുകയും വേണം. വൃത്തിയും വെടിപ്പുമുള്ള സ്ഥലത്തേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ എന്നാണ് വിശ്വാസം.
വീട്ടിൽ പണപ്പെട്ടി സൂക്ഷിക്കുന്നതിന്റെ അരികിലായി മയിൽപ്പീലി സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. വീടിന്റെ കന്നിമൂലയിൽ പണം സൂക്ഷിച്ചാൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്നു. എന്നാൽ വീടിന്റെ വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കിൽ കടബാധ്യതയാവും ഫലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |