ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഫയർ ഓഫീസർ, ക്യുറേറ്റർ, ആർക്കിടെക്ട് എന്നീ മൂന്നു പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു. മേയ് 23 മുതൽ ജൂൺ 13 വരെ അപേക്ഷിക്കാം. ജൂലായ് 9 നാണ് പരീക്ഷ. ഫയർ ഓഫീസർ തസ്തികയിൽ രണ്ടുമണിക്കൂർ നീളുന്ന 200 മാർക്കിന്റെ പരീക്ഷയും 35 മാർക്കിന്റെ അഭിമുഖവും ഉണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും നെഗറ്റീവ് മാർക്കുണ്ടാകും. പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം സ്ക്രീനിംഗ് കമ്മിറ്റി അഭിമുഖം നടത്തും. അപേക്ഷയും വിശദാംശങ്ങളും www.rbi.org.inൽ.
ഐ.സി.എം.ആറിൽ
സയന്റിസ്റ്റാകാം
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) 18 സയന്റിസ്റ്റ്-സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 5. വിശദാംശങ്ങൾ recruit.icmr.org.inൽ. പ്രായപരിധി 40. അപേക്ഷാഫീസ് 1500. സ്ത്രീകൾ, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗം തുടങ്ങിയവർക്ക് ഫീസില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |