ചെങ്ങന്നൂർ: ശബരിമല നട അടയ്ക്കുമ്പോൾ പാടുന്ന 'ഹരിവരാസനം ' കീർത്തനം രചിച്ചിട്ട് നൂറുവർഷമാകുന്നതിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ നടത്താൻ ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന പ്രവർത്തകയോഗം തീരുമാനിച്ചു.
ജൂൺ 11 ന് രാവിലെ 10 ന് ചെന്നൈ ശ്രീവാരി ഓഡിറ്റോറിയത്തിൽ ഹരിവരാസനം ശതാബ്ദി ആഘോഷ സമിതിയുടെ സ്വാഗതസംഘം രൂപീകരണം നടക്കും. ദേശീയ ജനറൽസെക്രട്ടറി ഇൗറോഡ് രാജൻ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനസമിതി അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി അദ്ധ്യക്ഷത വഹിച്ചു. അമ്പോറ്റി കോഴഞ്ചേരി, അഡ്വ.ജയൻ ചെറുവളളി, വി കെ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. സ്വാമി അയ്യപ്പദാസിനെ ജനറൽസെക്രട്ടറിയായും ജി.പൃഥ്വിപാലിനെ ജോയിന്റ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |