തിരുവനന്തപുരം: പ്രാവ് വളർത്തലിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ അച്ഛനും മകനും പരിക്കേറ്റു. തിരുവല്ലം കരിങ്കടമുഗൾ സ്വദേശി രാധാകൃഷ്ണൻ, മകൻ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽവാസികളായ മാലി അജിത്ത്, കുട്ടൻ സുരേഷ് എന്നിവർക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു. അഖിൽ വളർത്തിയിരുന്ന പ്രാവ് അജിത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനെ തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.