SignIn
Kerala Kaumudi Online
Saturday, 20 April 2024 2.37 AM IST

കാൽതൊട്ട് അനുഗ്രഹം വാങ്ങി യുവദമ്പതികൾ, മുൻ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി

srks

മലപ്പുറം: മുൻ സ്‌പീക്കറും നോർക്ക റൂട്ട്സ്‌ വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജനയുടെ വിവാഹം ഇന്ന് തവനൂരിൽ സാമൂഹ്യനീതി വകുപ്പിന് കീഴിലുള‌ള വൃദ്ധസദനത്തിൽ വച്ച് നടന്നു. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്‌പേളിൽ സംഗീതാണ് വരൻ. സമൂഹത്തിലെ വിവിധ മേഖലയിൽ പെട്ട പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിവാഹത്തിൽ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു. തവനൂർ എംഎൽഎ കെ.ടി ജലീലിനൊപ്പമാണ് മുഖ്യമന്ത്രി വിവാഹവേദിയിലേക്ക് എത്തിയത്.

മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് നിരഞ്ജനയും സംഗീതും അനുഗ്രഹം വാങ്ങി. വധൂവരന്മാരുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. തിരുവനന്തപുരം വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ് സംഗീത്. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയിലെ എച്ച്.ആർ വിഭാഗത്തിലാണ് നിരഞ്ജന ജോലിനോക്കുന്നത്. എംബിഎ ബിരുദധാരിണിയാണ്.

പഠനകാലത്ത് നിരഞ്ജനയുടെ സീനിയറാണ് പെയിന്റ് ബിസിനസ് ചെയ്യുന്ന സംഗീത്. തന്റെ വിവാഹം, വൃദ്ധസദനത്തിലെ അമ്മമാരുടെ മുന്നിൽവച്ചുമതിയെന്നായിരുന്നു നിരഞ്ജനയുടെ ആഗ്രഹം. ഇവിടത്തെ അമ്മമാരുമായുള്ള മാനസിക അടുപ്പമാണ് അവർക്കു മുന്നിൽ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGE FUNCTION, P SREERAMAKRISHNAN, THAVANOOR OLD AGE HOME, PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.