SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.21 PM IST

പ്രണയബന്ധത്തിന് അനുകൂലമായ സമയമാണിത്, ദേഹസുഖം വർദ്ധിക്കുക ഈ നാളുകാർക്ക്

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 23 1197 ഇടവം 9 തിങ്കളാഴ്ച .

( രാത്രി 10 മണി 21 മിനിറ്റ് 30 സെക്കന്റ് വരെ ചതയം ശേഷം പൂരുരുട്ടാതി നക്ഷത്രം )

അശ്വതി: സ്വദേശം വിട്ടിരുന്നവർക്ക് നാട്ടിൽ തിരിച്ചെത്തി പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. പൊതുപ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാനാകും. പലവിധത്തിൽ നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി മന:സമാധാനം കൈവരിക്കും.

ഭരണി: കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ സഹായത്താൽ പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാവും. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർദ്ധിക്കും.വിദ്യാർഥികൾക്ക് വളരെ നല്ല സമയം.

കാർത്തിക: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. ഔദ്യോഗികമായ യാത്രകൾ വേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. അന്യരുടെ സഹായം ലഭിക്കും.

രോഹിണി: വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും.

മകയിരം: പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കാർഷിക മേഖലയിൽനിന്ന് നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.

തിരുവാതിര: ഉത്തമ സന്താനയോഗമുള്ള കാലമാണ്. ബിസിനസ് നടത്തുന്നവർക്ക് വിജയം. ദേഹസുഖം വർദ്ധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, ജീവിതപങ്കാളിക്ക് പല തരത്തിലുള്ള ഉന്നതികൾ. ബന്ധുക്കൾ നിമിത്തം നേട്ടം.

പുണർതം: അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉദര സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും.

പൂയം: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കും, സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക, ദീർഘയാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വർദ്ധിയ്‌ക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും.

ആയില്യം: ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ ഏർപ്പെടുവാൻ അനുകൂല സമയമല്ല, മറ്റുള്ളവരുമായി കലഹങ്ങൾക്കു സാധ്യത. പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവർക്ക് പിന്നോക്കം പോകുവാൻ ഇടയുണ്ട്.

മകം: പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രക്കുള്ള ശ്രമങ്ങളിൽ പരാജയം സംഭവിക്കും. ആഹാരത്തിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്.

പൂരം: ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. അനാവശ്യ മാനസിക ഉത്ക്കണ്ഠ മൂലം ഗൃഹസുഖം കുറയും, സർക്കാരിലേയ്ക്ക് ചെറിയ പിഴകൾ അടയ്‌ക്കേണ്ടി വരും.


ഉത്രം: മനസിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത.
പഠനത്തിലും ജോലിയിലും അലസത വെടിയും.മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും.

അത്തം: ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും.ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർദ്ധിക്കും. വിവാദപരമായ പല കാര്യങ്ങളിൽ നിന്നും മനസിന് സുഖം ലഭിക്കും.

ചിത്തിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാകും. ബന്ധുജനഗുണം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ മാറും.

ചോതി: ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും. വരവിനേക്കാൾ ചെലവ് അധികരിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ഭാഗ്യ പരീക്ഷണങ്ങൾക്ക് മുതിരരുത്.

വിശാഖം: ധനസംബന്ധമായി വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും, വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണമനുഭവിക്കും.

അനീഴം: മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം.

കേട്ട: ബന്ധുഗുണ വർദ്ധന, ആഡംബര വസ്തുക്കളിൽ താല്പര്യം വർദ്ധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് ഉയരും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.

മൂലം: പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

പൂരാടം: തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾക്ക് സാധ്യത.

ഉത്രാടം: സാമ്പത്തികമായി വിഷമതകൾ നേരിടും മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും.

തിരുവോണം: വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത അനുഭവപ്പെടും, പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും. പരുക്ക്, രോഗദുരിതം എന്നിവ മൂലം വിഷമിക്കും.

അവിട്ടം: പലവിധത്തിൽ സാമ്പത്തിക നഷ്ടം പ്രതീക്ഷിക്കാം. വരവിനേക്കാൾ ചെലവ് അധികരിക്കും, കുടുംബ സുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. അപ്രതീക്ഷിത ചെലവുകൾ വർദ്ധിക്കും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത.


ചതയം: പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും.

പൂരുരുട്ടാതി: ധനലാഭത്തിനു സാധ്യത. ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും.

ഉത്രട്ടാതി: ബന്ധു ഗുണമനുഭവിക്കും, യാത്രകൾ കൂടുതലായി വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.

രേവതി: ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയത്തിലെത്തിക്കും. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ വിജയം. സൗന്ദര്യവർധക വസ്തുക്കൾക്കു പണംമുടക്കും. തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTRO YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.