SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.15 PM IST

എ.ടി.എം ഇടപാട്: ₹645 കോടി നേടി പഞ്ചാബ് നാഷണൽ ബാങ്ക്

pnb

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം (2021-22) എ.ടി.എം ഇടപാട് ഫീസിനത്തിൽ ഉപഭോക്താക്കളിൽ നിന്ന് നേടിയത് 645.67 കോടി രൂപ. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിറുത്താത്തവരിൽ നിന്ന് പിഴയിനത്തിൽ 239.09 കോടി രൂപയും നേടിയെന്ന് മദ്ധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗോർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ബാങ്ക് വ്യക്തമാക്കി.

2020-21ൽ മിനിമം ബാലൻസ് നിലനിറുത്താത്തതിന് പിഴയിനത്തിൽ ബാങ്ക് നേടിയത് 170 കോടി രൂപയായിരുന്നു. 85.18 ലക്ഷം അക്കൗണ്ടുടമകളിൽ നിന്നാണ് 2021-22ൽ ഈയിനത്തിൽ പിഴ ഈടാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 31 പ്രകാരം ബാങ്കിലെ 'സീറോ" ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 6.76 കോടിയാണ്. 2018-19 മുതൽ ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ട്. 2018-19ൽ സീറോ ബാലൻസ് അക്കൗണ്ടുകൾ 2.82 കോടിയായിരുന്നു. 2019-20ൽ 3.05 കോടിയിലേക്കും 2020-21ൽ 5.94 കോടിയിലേക്കും ഉയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PNB, ATM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.