നെയ്യാറ്റിൻകര: ഫ്രീഡം ഫൈറ്റേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കേരളപ്രദേശ് കോൺഗ്രസ് സ്റ്റഡി സർക്കിൾ സംസ്ഥാന ചെയർമാൻ ഹരിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുവിപ്പുറം സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, ഡോ. ശബരിനാഥ് രാധാകൃഷ്ണൻ, നഗരസഭാ പ്രതിപക്ഷനേതാവ് ജോസ് ഫ്രാങ്ക്ളിൻ, പഴവിള ജി. രവീന്ദ്രൻ നായർ, മാരായമുട്ടം സന്തോഷ്, പെരിങ്ങമ്മല സുരേഷ്, മുൻ നഗരസഭാ ചെയർമാൻ ടി. സുകുമാരൻ, രാഹുൽദേവൻ, അരുൺദേവൻ, നെയ്യാറ്റിൻകര ലൈല, പാറശാല സലീല, ജില്ലാ ജനറൽ സെക്രട്ടറി കമുകിൻകോട് സുരേഷ്, പാലക്കടവ് വേണു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |