ന്യൂഡൽഹി: കഴിഞ്ഞ ദിവസം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചത്
സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കാത്ത തരത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിശദീകരിച്ചു.
നികുതിയിലെ റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സെസ്(ആർ.ഐ.സി) ആണ് കുറച്ചത്. കഴിഞ്ഞ നവംബറിലും ആർ.ഐ.സിയിലാണ് കുറവു വരുത്തിയത്. ഇന്ധനത്തിന് അടിസ്ഥാന എക്സൈസ് നികുതിക്കു പുറമെ സ്പെഷൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സെസ്, അഗ്രികൾച്ചർ ആന്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് തുടങ്ങിയ നികുതികളും ചുമത്തുന്നുണ്ട്. ഇതിൽ അടിസ്ഥാന എക്സൈസ് നികുതി മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കിടുന്നത്.
നരേന്ദ്ര മോദി സർക്കാർ 2014-22 വർഷത്തിൽ വികസന പ്രവർത്തനങ്ങൾക്കായി 90.9 ലക്ഷം കോടി ചെലവാക്കി. കോൺഗ്രസ് ഭരിച്ച 2004-2014 വർഷത്തിൽ 49.2 ലക്ഷം കോടിയാണ് ചെലവാക്കിയതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. നികുതി കുറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന കോൺഗ്രസ് പ്രതികരണത്തെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം.
പെട്രോൾ വില, ഡീസൽ വില
ജില്ലകൾ പെട്രോൾ ഡീസൽ
1. തിരുവനന്തപുരം.................................. 107.77 96.52
2. കൊല്ലം ............................................... 107.01 95.87
3. പത്തനംതിട്ട.........................................106.73 95.60
4. കോട്ടയം ........................................... 106.12 95.03
5. ഇടുക്കി........................................... 108.11 96.58
6. ആലപ്പുഴ ......................................... 106.05 94.96
7. എറണാകുളം ........................................ 104.66 94.59
8. തൃശൂർ .................................................. 106.42 95.31
9. പാലക്കാട്.............................................. 107.94 95.89
10. മലപ്പുറം............................................ 106.26 95.19
11. കോഴിക്കോട്....................................... 105.91 94.85
12. വയനാട്.................................................. 107.19 95.97
13. കണ്ണൂർ................................................... 105.24 94.24
14. കാസർകോട്.......................................... 106.46 95.37
15. മാഹി (കേന്ദ്രഭരണപ്രദേശം) ....................93.78 83.70
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |