ഇന്ധവിലക്കുറവ് നേട്ടമായി ₹ശമ്പളം കിട്ടാതെ 750 പേർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ മേയ് മാസത്തെ ശമ്പള വിതരണത്തിന് .65 കോടി രൂപ ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിന് അപേക്ഷ നൽകി.. ഇതിൽ വേഗത്തിൽ തീരുമാനമായാലേ അടുത്ത മാസം അഞ്ചിനുള്ളിൽ ശമ്പള വിതരണം നടക്കൂ. സർക്കാർ സഹായം വൈകിയതാണ് ഈ മാസത്തെ ശമ്പള വിതരണം വൈകിച്ചത്.
അതേസമയം, ഇന്ധന വിലയിലെ കുറവ് കെ.എസ്.ആർ.ടി.സിക്കും ആശ്വാസമായി. 3.5 ലക്ഷം ലിറ്റർ ഡീസൽ പ്രതിദിനം കോർപറേഷൻ ഉപയോഗിക്കുന്നുണ്ട്. വിലക്കുറവോടെ ദിവസം 20-25 ലക്ഷം രൂപയുടെ ലാഭമുണ്ടാകും. ഏപ്രിൽ മാസത്തെ ശമ്പളം കൊടുക്കാൻ ഇനിയും 2.5 കോടി രൂപ കൂടി വേണം. സൂപ്രണ്ട് മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, കരാർ ജീവനക്കാർ തുടങ്ങി 750 പേർക്ക് ശമ്പളം നൽകാനുണ്ട്. തിങ്കളാഴ്ചത്തെ വരുമാനത്തിൽ നിന്ന് ശമ്പളം നൽകാനാണ് ശ്രമം. വെള്ളിയാഴ്ച ഡ്രൈവർ, കണ്ടക്ടർ വിഭാഗക്കാർക്കായി 53.5 കോടി രൂപയും, ശനിയാഴ്ച മെക്കാനിക്ക്, മിനിസ്റ്റീരിയിൽ തുടങ്ങി മറ്റു വിഭാഗക്കാർക്കായി 20 കോടി രൂപയും നൽകി. ഡയസ്നോൺ ദിവസങ്ങളിലെ ശമ്പളം ഒഴിവാക്കിയാൽ ഏപ്രിലിലെ ശമ്പളം നൽകാൻ 76 കോടി രൂപയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |