മാന്നാർ: കേരളത്തിലെ ഏറ്റവും മികച്ച ഐ.ടി.ഐയ്ക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും മാന്നാർ ഇന്റർനാഷണൽ ഭാരത് ഐ.ടി.ഐയ്ക്ക്. ഐ.ടി.ഐകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഗ്രേഡിംഗ് ഏർപ്പെടുത്തിയതിലൂടെ ഏറ്റവും മികച്ച ഐ.ടി.എയ്ക്കുള്ള പുരസ്കാരം 2019 ൽ ലഭിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ മികവ്, പ്ലേസ്മെന്റ് സെല്ലിന്റെ പ്രവർത്തനക്ഷമത, സൗരോർജ ഉപയോഗം തുടങ്ങിയ 50ൽപരം മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. 600ൽപരം സ്വകാര്യ ഐ.ടി.ഐകളിൽ നാലു ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലൂടെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അഞ്ചിൽ നാലു സ്റ്റാറും കരസ്ഥമാക്കിയതിലൂടെ അഖിലേന്ത്യാ തലത്തിൽ 24-ാം സ്ഥാനമാണ് ഭാരത് ഐ.ടി.ഐയ്ക്ക് ലഭിച്ചത്. പ്രിൻസിപ്പൽ ജി.മധുവിന് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |