SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 AM IST

ജാതിക്കുമ്മി കവിതാ പുരസ്‌കാരം വി. സ്വാതിക്ക്

puraskaram
വി. സ്വാതി

കൊടുങ്ങല്ലൂർ: ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല നൽകിവരുന്ന ഈ വർഷത്തെ ജാതിക്കുമ്മി കവിതാ പുരസ്‌കാരം - 22 മലപ്പുറം എടപ്പാൾ ശുകപുരം സ്വദേശിനി വി. സ്വാതിക്ക്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മഞ്ചേരി ബി എഡ് സെന്റർ രണ്ടാം വർഷ വിദ്യാർത്ഥിനിയായ വി. സ്വാതിയുടെ ' തി സീസ് ' എന്നാ കവിതയാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

എടപ്പാൾ ശുകപുരം വാകയിൽ സുബ്രഹ്മണ്യന്റെയും സീമയുടെയും മകളാണ് വി. സ്വാതി. സംസ്ഥാന അടിസ്ഥാനത്തിൽ 25 വയസിന് താഴെ പ്രായമുള്ള സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായിരുന്നു മത്സരം. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജാതിക്കുമ്മി കവിതാ പുരസ്‌കാരം.

ജൂലായ് ആദ്യവാരം ആനാപ്പുഴയിൽ നടക്കുന്ന 'ജാതിക്കുമ്മിയും നവോത്ഥാന കേരളവും' എന്ന സെമിനാർ വേദിയിൽ വച്ച് പുരസ്‌കാരം വി. സ്വാതിക്ക് സമർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.