റാന്നി : അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാദിന മഹോത്സവം ഈ മാസം 27,28 ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി പാലാ മോഹനൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 362 -ാം അത്തിക്കയം എസ്.എൻ.ഡി.പി ശാഖാ വക ക്ഷേത്രം കൃഷ്ണ ശിലയിൽ നിർമ്മിച്ചതും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടുകൂടിയതുമാണ്. ഒന്നാം ദിവസമായ 27ന് പുലർച്ചെ 5.30ന് നടതുറപ്പ്, രാവിലെ 6ന് ഗണപതിഹോമം, 7ന് ഗുരുപൂജ, 7.45ന് കൊടിയേറ്റ്, 8മുതൽ ഗ്രഹശാന്തിപൂജ, വിശേഷാൽ പൂജ,10.30ന് മഹാ മൃത്യുജ്ഞഹോമം, ഉച്ചക്ക് 12 മുതൽ കുടുംബഐശ്വര്യപൂജ 12.20ന് ഉച്ചപൂജ 12.30ന് അന്നദാനം. ഉച്ചക്ക് ശേഷം 1.30 മുതൽ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ശ്രീനാരായണ ധർമ്മവും കുടുംബ ഭദ്രതയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് നടതുറപ്പ്, 7ന് ദീപാരാധന, 8ന് നടയടപ്പ്. രണ്ടാം ദിവസമായ 28ന് പുലർച്ചെ 5.30ന് നടതുറപ്പ്, 6ന് ഗണപതിഹോമം, രാവിലെ 7.15ന് കലശപൂജ, 8.30ന് വിശേഷാൽ ഗുരുപൂജ, 9ന് കലശാഭിഷേകം, 11മുതൽ സർവൈശ്വര്യ പൂജ, ഉച്ചക്ക് 12ന് മഹാ ഗുരുപൂജ, വൈകിട്ട് 5.15ന് വാദ്യ മേളങ്ങളോടെ താലപ്പൊലി ഘോഷയാത്ര പുറപ്പെട്ട് അറയ്ക്കമൺ ഗുരു ക്ഷേത്രത്തിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 6.30ന് ക്ഷേത്രത്തിൽ എത്തിച്ചേരും. 7മുതൽ ദീപാരാധന, ദീപകാഴ്ച, 8.15ന് ഗുരുഗ്രാമം നെടുമങ്ങാട് അവതരിപ്പിക്കുന്ന ഗുരു കൃതികളുടെ ആലാപനം ഗുരുതീർത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |