SignIn
Kerala Kaumudi Online
Friday, 19 April 2024 5.35 PM IST

വടകരയിൽ ഇനി വോളി അക്കാഡമി

v0-lly
വടകരയിൽ വോളി അക്കാദമി മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കുന്നു

വടകര: അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് ആൻഡ് കരിയർ അക്കാഡമി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ്, കായികക്ഷമത എന്നിവയ്ക്കൊപ്പം മാനസിക ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടിയുള്ള ഇത്തരം സംരംഭങ്ങൾ കാലോചിതമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വടകര മേപ്പയിൽ ജെ.കെ നഗറിൽ നടന്ന ചടങ്ങിൽ കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ ബിന്ദു, മുൻ എംഎൽഎ സി. കെ.നാണു, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാജ് വിനോദ്, കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ സെക്രട്ടറി സി.സത്യൻ എന്നിവർ പങ്കെടുത്തു. ഐ.പി. എം ട്രസ്റ്റ് ചെയർമാൻ നരേന്ദ്രൻ അക്കാഡമിയുടെ ഉദ്ദ്യേശ ലക്ഷ്യങ്ങൾഅവതരിപ്പിച്ചു. വടകര നഗരസഭ പ്രതിപക്ഷ നേതാവ് അസീസ് , നഗരസഭാ കൗൺസിലർമാരായ പി.കെ.സതീശൻ, ലീബ, ടി.വി.ഹരിദാസൻ , സിന്ധു പ്രേമൻ, മുൻ അന്തർദേശീയ കോച്ച് സേതുമാധവൻ, ടി.പി.ഗോപാലൻ , പുറന്തോടത്ത് സുകുമാരൻ, ആർ.സത്യൻ, എം.മുരളി (പി.ടി.എ ), രതീശൻ എന്നിവർ പ്രസംഗിച്ചു. വടകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. പി.പ്രജിത സ്വാഗതവും വി.എം.ഷീജിത്ത് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, V0 LLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.