SignIn
Kerala Kaumudi Online
Saturday, 20 April 2024 8.02 AM IST

ജൈവ വൈവിദ്ധ്യ ദിനാചരണം

jaiva
ജൈവ വൈവിദ്ധ്യ ദിനാചരണം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: ജൈവവൈവിദ്ധ്യ ദിനാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. 'മാറുന്ന ലോകവും ജൈവവൈവിദ്ധ്യവും' എന്ന വിഷയത്തിൽ സീക്ക് ഡയറക്ടർ ടി.പി. പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയോട് ഇടപഴകുമ്പോൾ എന്ന വിഷയത്തിൽ ആനന്ദ് പേക്കടവും ഹരിതവീഥി പദ്ധതിനിർവഹണം എന്ന വിഷയം അവതരിപ്പിച്ച് എൻ. സുകുമാരനും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി. ചന്ദ്രമതി, ടി.എസ്. നജീബ്, വി.പി.പി ഷുഹൈബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഇ. ശശിധരൻ, രജീഷ് ബാബു, ഷൈമ, കെ.വി. കാർത്യായനി, കെ.വി. രാധ, സീതാഗണേഷ്, സുജ, ജില്ലാ കോർഡിനേറ്റർ സച്ചിൻ, സജു, രമ്യ എന്നിവർ സംസാരിച്ചു. പദ്ധതി നിർവഹണ കോഡ് വിഭാഗം അസിസ്റ്റന്റ് തമ്പാൻ ഈയ്യക്കാട് സ്വാഗതവും ബി.എം.സി മെമ്പർ കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, JAIVA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.