കൊല്ലം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ക്രീഡാഭാരതി അഖില ഭാരതീയാടിസ്ഥാനത്തിൽ ഭാരത് മാതാ പ്രദക്ഷിണം മോട്ടോർ - സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 8.56ന് വന്ദേമാതരത്തോടുകൂടി ആരംഭിച്ചു. രാജ്യത്തെ ദേശീയപാതകളിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ഒരേ സമയം റാലി നടന്നു. ക്രീഡാഭാരതി കേരളം സംഘടിപ്പിച്ച യാത്ര ചിന്നക്കടയിൽ നിന്ന് ആരംഭിച്ചു. ഇന്ത്യൻ കബഡി ടീം ഹെഡ് കോച്ചായ ജെ. ഉദയകുമാർ ഫ്ളാഗ് ഒഫ് ചെയ്തു. ക്രീഡാഭാരതി സംസ്ഥാന സെക്രട്ടറി ടി. രതീഷ്, ജില്ലാ സഹ കാര്യവാഹ് കെ.വി. സെന്തിൽകുമാർ, നഗർ കാര്യവാഹ് കുണ്ടറ സന്തോഷ്, ദൈത ജോളി കുറ്റിശേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |