SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.29 PM IST

പഞ്ചാബ് ജയിച്ചൊടുങ്ങി

ipl

മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ് ഇലവൻ സീസൺ അവസാനിപ്പിച്ചു.. ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 157 റൺസടിച്ചു. മറുപടിക്കിറങ്ങിയ പഞ്ചാബ് 15.1ഓവറിൽ ലക്ഷ്യത്തിലെത്തി.

ഓപ്പണർ പ്രിയം ഗാർഗിനെ (4) തുടക്കത്തിലേ നഷ്ടമായ സൺറൈസേഴ്സിനെ അഭിഷേക് ശർമ്മ(43),രാഹുൽ ത്രിപാതി (20), എയ്ഡൻ മാർക്രം (21), വാഷിംഗ്ടൺ സുന്ദർ (25),റൊമാരിയോ ഷെപ്പേഡ് (26*)എന്നിവരുടെ കൂട്ടായ പ്രയത്നമാണ് 157ലെത്തിച്ചത്.

പഞ്ചാബ് കിംഗ്സിനായി ഹർപ്രീത് ബ്രാറും നഥാൻ എല്ലിസും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. കാഗിസോ റബാദയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ പഞ്ചാബിനായി ജോണി ബെയർസ്റ്റോയും(23),ശിഖർ ധവാൻ (39),ഷാറുഖ്ഖാൻ(19),ലിയാം ലിവിംഗ്സ്റ്റൺ (49 നോട്ടൗട്ട് ),ജിതേഷ് ശർമ്മയും (19) ചേർന്ന് വിജയം കണ്ടെത്തുകയായിരുന്നു.

ഏഴാം വിജയം നേടി 14 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.12 പോയിന്റ് നേടിയ സൺറൈസേഴ്സ് എട്ടാം സ്ഥാനത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.