SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.50 PM IST

മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് ചാമ്പ്യൻസ്

manchestercity

ലണ്ടൻ : ആവേശകരമായ അവസാന ദിനപ്പോരിൽ ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കി.സീസണിലെ 38 മത്സരങ്ങളിൽ 29 വിജയങ്ങൾ ഉൾപ്പടെ 93 പോയിന്റുമായാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി ഇംഗ്ളീഷ് ചാമ്പ്യന്മാരായത്. അവസാന മത്സരത്തിൽ വോൾവർഹാംപ്ടണിനെ 3-1ന് കീഴടക്കിയ ലിവർപൂളിനെ ഒറ്റപ്പോയിന്റിന് മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയത്. കഴിഞ്ഞ സീസണിലും സിറ്റിയായിരുന്നു ചാമ്പ്യന്മാർ.

അവസാനമത്സരത്തിന് ഇറങ്ങും മുമ്പ് സിറ്റിക്ക് 90 പോയിന്റും ലിവർപൂളിന് 89 പോയിന്റുമായിരുന്നു. ആസ്റ്റൺ വില്ലയ്ക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് സിറ്റി വിജയം കണ്ടത്. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടിലാണ് കാഷിന്റെ ഗോളിലൂടെ വില്ലയെ മുന്നിലെത്തിച്ചത്. 69-ാംമിനിട്ടിൽ ഫിലിപ്പ് കുടീന്യോയും ഗോളടിച്ചതോടെ സിറ്റി രണ്ട് ഗോളുകൾക്ക് പിന്നിലായി. ഈ സമയം ലിവർപൂൾ വോൾവർഹാംപ്ടണുമായി 1-1ന് സമനിലയിലായിരുന്നു.എന്നാൽ 76-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനും 78-ാം മിനിട്ടിൽ റോഡ്രിയും ഗോൾനേടി സിറ്റിക്ക് സമനിലയുടെ ആശ്വാസം നൽകി. 81-ാം മിനിട്ടിൽ ഗുണ്ടോഗൻ തന്റെ രണ്ടാം ഗോളും നേടിയതോടെ സിറ്റി 3-1ന് വിജയമുറപ്പിച്ചു. ലിവർപൂൾ തുടർന്ന് രണ്ട് ഗോളുകൾകൂടി നേടി വിജയം നേടിയെങ്കിലും സിറ്റിയുടെ കിരീടനേട്ടത്തിന് തടയിടാനായില്ല.

അവസാന ദിനത്തിൽനടന്ന മറ്റ് മത്സരങ്ങളിൽ ആഴ്സനൽ 5-1ന് എവർട്ടണെയും ടോട്ടൻഹാം 5-0ത്തിന് നോർവിച്ച് സിറ്റിയെയും ചെൽസി 2-1ന് വാറ്റ്ഫോർഡിനെയും തോൽപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റൽ പാലസ് കീഴടക്കി.

പ്രിമിയർ ലീഗ് പോയിന്റ് പട്ടിക

(ടീം,മത്സരങ്ങൾ,പോയിന്റ് ക്രമത്തിൽ )

മാഞ്ചസ്റ്റർ സിറ്റി 38-93

ലിവർപൂൾ 38-92

ചെൽസി 38-74

ടോട്ടൻഹാം 38-71

ആഴ്സനൽ 38-69

മാഞ്ചസ്റ്റർ യുണൈറ്റഡ് 38-69

8

മാഞ്ചസ്റ്റർ സിറ്റി നേടുന്ന എട്ടാമത്തെ പ്രിമിയർ ലീഗ് കിരീടമാണിത്.

4

പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ സിറ്റിയുടം നാലാം പ്രിമിയർ ലീഗ് കിരീടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MANCHESTERCITY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.