SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.12 PM IST

ഇനി പ്ളേഓഫ് പൂരം

ipl

ആദ്യ ക്വാളിഫയറിൽ നാളെ ഗുജറാത്ത് ടൈറ്റാൻസ് നാളെ രാജസ്ഥാൻ റോയൽസിനെ നേരിടും

ലക്നൗ സൂപ്പർ ജയന്റ്സ് Vs ആർ.സി.ബി എലിമിനേറ്റർ ബുധനാഴ്ച ,രണ്ടാം ക്വാളിഫയർ വെള്ളിയാഴ്ച

മുംബയ് : ഈ സീസൺ ഐ.പി.എൽ പ്രാഥമിക റൗണ്ട് പൂർത്തിയാക്കി പ്ളേ ഓഫ് ഘട്ടത്തിലേക്ക്. ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച നാലുടീമുകളാണ് പ്ളേഓഫിൽ മത്സരിക്കുന്നത്. രണ്ട് ക്വാളിഫയറുകൾ,ഒരു എലിമിനേറ്റർ,ഫൈനൽ എന്നിങ്ങനെയാണ് പ്ളേ ഓഫ് മത്സരക്രമം.

പോയിന്റ് പട്ടികയിലെ ഒന്നുംരണ്ടും സ്ഥാനക്കാരാണ് ആദ്യ ക്വാളിഫയറിൽ മത്സരിക്കുന്നത്.ഇതിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്നവർക്ക് ഒരവസരം കൂടി ലഭിക്കും. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ മത്സരിക്കും. ഇതിൽ തോൽക്കുന്നവർ പുറത്ത്. ജയിക്കുന്നവർ ആദ്യ ക്വാളിഫയറിൽ തോറ്റവരുമായി രണ്ടാം ക്വാളിഫയറിൽ കളിക്കും. രണ്ടാം ക്വാളിയറിലെ ജേതാക്കളും ആദ്യ ക്വാളിഫയറിലെ ജേതാക്കളും തമ്മിൽ ഈ മാസം 29നാണ് ഫൈനൽ.

ഈ സീസണിലെ നവാഗത ടീമുകളായ ഗുജറാത്ത് ടൈറ്റാൻസും ലക്നൗ സൂപ്പർ ജയന്റ്സും പ്ളേഓഫിലെത്തിയിട്ടുണ്ട്. 14 കളികളിൽ പത്തും ജയിച്ച ടൈറ്റാൻസ് 20 പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇടം പിടിച്ചത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്തും രാജസ്ഥാനും തമ്മിലാണ് ആദ്യ ക്വാളിഫയർ. 18 പോയിന്റ് നേടിയ മൂന്നാം സ്ഥാനക്കാരായ ലക്നൗവും 16 പോയിന്റുമായി നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരുവും തമ്മിലാണ് എലിമിനേറ്റർ മത്സരം.

10 ടീമുകലൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്,കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്,പഞ്ചാബ് കിംഗ്സ്,സൺറൈസേഴ്സ് ഹൈദരാബാദ്, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബയ് ഇന്ത്യൻസ് എന്നിവരാണ് പ്ളേഓഫ് കാണാതെ പുറത്തായത്.

പ്ളേഓഫ് ഫിക്സ്ചർ

ആദ്യ ക്വാളിഫയർ

മേയ് 24 ചൊവ്വ

ഗുജറാത്ത് Vs രാജസ്ഥാൻ

എലിമിനേറ്റർ

മേയ് 25 ബുധൻ

ലക്നൗ Vs ബാംഗ്ളൂർ

രണ്ടാം ക്വാളിഫയർ

മേയ് 27 വെള്ളി

ഫൈനൽ

മേയ് 29 ഞായർ

പോയിന്റ് പട്ടിക

ടീം,കളി,ജയം,തോൽവി,പോയിന്റ് ക്രമത്തിൽ

ഗുജറാത്ത് 14-10-4-20

രാജസ്ഥാൻ 14-9-5 -16

ലക്നൗ 14-9-5 -16

ബാംഗ്ളൂർ 14-8-6 -16

ഡൽഹി 14-7-7 -14

കൊൽക്കത്ത 14-6-8 -12

പഞ്ചാബ് 13-6-7 -12

ഹൈദരാബാദ് 13-6-7 -12

ചെന്നൈ 14-4-10 -08

മുംബയ് 14-4-10 -08

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.