തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ പി.പദ്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആണ് എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥ് ശിവ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ആവാസവ്യൂഹത്തിന്റെ തിരക്കഥയ്ക്ക് കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായി. 15000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. മികച്ച നോവലിനുള്ള 20000 രൂപയുടെ അവാർഡ് '124' രചിച്ച വി.ഷിനിലാൽ നേടി. അംബികാസുതൻ മങ്ങാടെഴുതിയ കാരകൂളിയനാണ് മികച്ച തിരക്കഥ. 15000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. ബീനാ പോൾ ചെയർപേഴ്സണും വിപിൻ മോഹൻ വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിച്ചത്. ഡോ.വി രാജകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഡോ.പി.എസ് ശ്രീകലയും പ്രദീപ് പനങ്ങാടും ചേർന്ന ജൂറി സാഹിത്യപുരസ്കാരങ്ങൾ നിശ്ചയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |