പാരീസ് : ഫ്രാൻസിലെ ആൽപ്സ് നിരകളിൽ ചെറു ടൂറിസ്റ്റ് വിമാനം തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് മരണം. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 4.50ന് ആഡ്രെറ്റ്സ് പട്ടണത്തിന് സമീപമായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തെക്ക് കിഴക്കൻ ഫ്രാൻസിലെ വെർസോഡ് എയർഫീൽഡിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിലായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |