SignIn
Kerala Kaumudi Online
Thursday, 25 April 2024 3.36 PM IST

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി; ഇന്നും വിലയിൽ നല്ല വർദ്ധനവ്

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായി മൂന്ന് ദിവസം വില ഉയർന്നെങ്കിലും ഇന്നലെ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 വർദ്ധിച്ച് 37720 രൂപയായി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റിന് 4715 രൂപയും ഒരു ഗ്രാം 18 കാരറ്റിന് 3895 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്ച ഗ്രാമിന് 35 രൂപയും വെള്ളിയാഴ്ച 40 രൂപയും വ്യാഴാഴ്ച ഗ്രാമിന് 20 രൂപയുമാണ് വർദ്ധിച്ചത്. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വർണവില. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയുമായിരുന്നു വില.

ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. മേയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർദ്ധനയാണ് അന്ന് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില ഇടിഞ്ഞു.

മേയ് 17നും സ്വർണവിലയിൽ വർദ്ധനയുണ്ടായി. എന്നാൽ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറയുകയും ചെയ്തു. ഇതിനുശേഷം, മേയ് 19, 20,21 തീയതികളിലാണ് വിലയിൽ വർദ്ധനവുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.