മങ്കിപോക്സ്, അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച് ലോകം. 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ച് ലോകരോഗ്യ സംഘടന. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും അണുബാധ സ്ഥിരീകരിച്ചു. അതെ അറിയണം ചികിത്സയില്ലാത്ത വില്ലന്‍ രോഗത്തെ പറ്റി. യൂറോപ്പിലും അമേരിക്കയിലും കാര്യങ്ങള്‍ ശരിക്കും നമ്മുടെ ഒക്കെ ചിന്തകള്‍ക്കും അതീതം ആണ്. അതെ മങ്കിപോക്സ് അല്ലെങ്കില്‍ വാനര വസൂരി നിസാരനല്ല.
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ പോലെ തന്നെ പ്രവാസികളുടെ ഒഴുക്കും ഒക്കെ മങ്കിപോക്സിനെ കേരളത്തിലേക്ക് എത്തിക്കാനുളള വലിയ സാധ്യതയുണ്ട്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആണ് നമ്മുടെ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.