SignIn
Kerala Kaumudi Online
Saturday, 20 April 2024 6.47 AM IST

ആദ്യം കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യ്, എന്നിട്ട് കേസ് പരിഗണിക്കാം, വിജയ് ബാബുവിന്റെ ഹർജിയിൽ ഹൈക്കോടതി

kk

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചു. വിദേശത്തേക്ക് കടന്ന വിജയബ് ബാബിുവിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് കോടതിയിൽ വിജയ്ബാബു വ്യക്തമാക്കിയത്. എന്നാൽ കേസ് ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് മറുപടി നൽകിയത്.

നിലവിൽ ജോർജിയയിലുള്ള വിജയ്ബാബുവിനോട് കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താൽ ഉടൻതന്നെ കേസ് പരിഗണിക്കാണെന്നും കോടതി വ്യക്തമാക്കി. അടുത്ത വ്യാഴാ‌ഴ്ചയോ വെള്ളിയാഴ്‌ചയോ കേസ് പരിഗണിക്കണമെന്ന് വിജയ്‌ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു, എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് പറഞ്ഞ കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, VIJAY BABU, HIGH COURT, ACTRESS ABUSE CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.